 
പുനലൂർ:നഗരസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച കൊവിഡ് ബാധിതയായ സി.പി.എം വനിത നേതാവ് പി.പി.ഇ കിറ്റ് ധരിച്ചെത്തി സത്യപ്രതിജ്ഞ ചെയ്തു. നഗരസഭയിലെ 34 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമെറ്റ ശേഷം ആംബുലൻസിലായിരുന്നു രോഗ ബാധിതയായ വനിത അംഗം ചടങ്ങ് സംഘടിപ്പിച്ച പന്തലിൽ എത്തിയത്.തുടർന്ന് വരണാധികാരിയുടെ സാന്നിദ്ധ്യത്തിൽ മുതിർന്ന അംഗം എസ് .പൊടിയൻ പിളള രോഗബാധിതയായ വനിത അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് ആംബുലൻസിൽ തിരികെ മടങ്ങി.