 
കൊല്ലം: ത്രിതല പഞ്ചായത്തുകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞയ്ക്ക് മുമ്പായി വേളമാനൂർ ഗാന്ധിഭവൻ സ്‌നേഹാശ്രമം സന്ദർശിച്ച് വൃദ്ധ മാതാപിതാക്കളുടെ അനുഗ്രഹാശിസുകൾ ഏറ്റുവാങ്ങി. കൊല്ലം ജില്ലാ പഞ്ചായത്തിലേയ്ക്ക് കല്ലുവാതുക്കൽ ഡിവിഷനിൽ നിന്ന് തരഞ്ഞെടുക്കപ്പെട്ട എ. ആശാദേവി , ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലേക്ക് വേളമാനൂർ ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സരിതാ പ്രതാപ്, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആർ. ചന്ദ്രിക ടീച്ചർ, റീന മംഗലത്ത്, ഹരീഷ് പൂവത്തൂർ, ബൈജു ലക്ഷ്മണൻ, പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപെട്ട അനിൽ പി. നായർ എന്നിവരാണ് സ്‌നേഹാശ്രമത്തിലെത്തിയത്. അന്തേവാസികൾ ജനപ്രതിനിധികളെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
സ്‌നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ്, സെക്രട്ടറി പത്മാലയം ആർ. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, വർക്കിംഗ് ചെയർമാൻ പി.എം. രാധാകൃഷ്ണൻ, ട്രഷറർ കെ.എം. രാജേന്ദ്രകുമാർ, മാനേജർ ബി. സുനിൽകുമാർ, ഭൂമിക്കാരൻ ജെ.പി, ജി. രാമചന്ദ്രൻപിള്ള, ആലപ്പാട് ശശിധരൻ, ജി. പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.