കൊല്ലം: കോൺഗ്രസ് അധികാരം തിരിച്ചുപിടിച്ച മൈനാഗപ്പളളി ഗ്രാമപഞ്ചായത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയും ഡി.സി.സി അംഗവുമായ ബി. സേതുലക്ഷ്മിയോ , മുൻ പഞ്ചായത്തു പ്രസിഡന്റ് പി.എം.സെയ്‌ദോ പ്രസിഡന്റാവും.മുൻപ് ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്ന സേതുലക്ഷ്മി നേരത്തെ രണ്ടു തവണ ഗ്രാമപഞ്ചായത്തംഗവും പഞ്ചായത്ത് വൈസ് പ്രസിഡഡന്റും ആയിട്ടുണ്ട്.കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ മെമ്പറുമായിരുന്നു. കോവൂർ സ്‌കൂളിലെ അദ്ധ്യാപിക കൂടിയായ സേതുലക്ഷ്മിയെ പരിഗണിക്കുകയാണെങ്കിൽ അവർ സ്‌കൂളിൽ നിന്ന് അവധിയെടുക്കേണ്ടിവരും. മുൻപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.എം. സെയ്ദ് ഇത്തവണ പ്രസിഡന്റാവുകയാണെങ്കിൽ സേതു ലക്ഷ്മി വൈസ് പ്രസിഡന്റാവും.