 
പുനലൂർ: തെന്മല ഗ്രാമ പഞ്ചായത്തിൽ പുതിയതായി തിരഞ്ഞെടുത്ത 16 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. പഞ്ചായത്തിലെ ചെറുകടവ് വാർഡിൽ നിന്ന് വിജയിച്ച മുതിർന്ന അംഗം സി.ചെല്ലപ്പന് വരണാധികാരിയായ പൊതുമരാമത്ത് വകുപ്പ് (കെട്ടിടം) അസി.എക്സിക്യൂട്ടീവ് എൻജിനീയർ ആർ.എസ്.മിനി സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ, സജി കുമാരി സുഗതൻ, ജി.ഗിരീഷ്കുമാർ,സോജ സനൽകുമാർ, വിജയശ്രീ ബാബു, സുജാത,സിബിൽ ബാബു,നസിയത്ത്, രാജ തുടങ്ങിയ 15അംഗങ്ങൾക്കും മുതിർന്ന അംഗമായ ചെല്ലപ്പൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നീട് ഏറ്റവും കൂടുതൽ സീറ്റ് നേടിയ യു.ഡി.എഫിലെ അംഗങ്ങൾ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻെറ നേതൃത്വത്തിൽ തെന്മല ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.