gurudevan

 ധാരണാപത്രം ഉടൻ ഒപ്പിടും

കൊ​ല്ലം: മുംബയ് സർവകലാശാലയിൽ ശ്രീനാരായണദർശനം വൈകാതെ പഠനവിഷയമാകും. കോഴ്സിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച ധാരണാപത്രം സർവകലാശാല അധികൃതരും, ഡൽ​ഹി ആ​സ്ഥാ​ന​മാ​യ യൂണി​വേ​ഴ്‌​സൽ കോൺ​ഫെ​ഡ​റേ​ഷൻ ഒ​ഫ് ശ്രീ​നാ​രാ​യ​ണ​ഗു​രു ഓർ​ഗ​നൈ​സേ​ഷൻ​സ് (എ​സ്.എൻ.ജി.സി) ഭാരവാഹികളും തമ്മിൽ ഉടൻ ഒപ്പിടും. ഇത് സംബന്ധിച്ച് സർവകലാശാല രജിസ്ട്രാർ ഇൻ ചർജ് എ​സ്.എൻ.ജി.സി ഭാരവാഹികൾക്ക് കത്ത് നൽകി.

750 കോ​ളേ​ജു​കൾ അ​ഫി​ലി​യേ​റ്റ് ചെ​യ്​തി​ട്ടു​ള്ള മും​ബ​യ് സർ​വ​ക​ലാ​ശാ​ലയിൽ ഗു​രു​ദേ​വ​ന്റെ അദ്വൈത വേ​ദാ​ന്ത ദർ​ശ​നം ആ​സ്​പ​ദ​മാ​ക്കി ഡി​പ്ലോ​മ, അ​ഡ്വാൻ​സ് ഡി​പ്ലോ​മ കോഴ്സുകളാകും ആദ്യഘട്ടത്തിൽ. പിന്നീട് എം.എ ഫി​ലോ​സ​ഫി, എം​.ഫിൽ കോ​ഴ്‌​സു​കളും, ഗ​വേ​ഷ​ണ​വും ആ​രം​ഭി​ക്കും.

എ​സ്.എൻ.ജി.സി 2019ൽ നൽ​കി​യ ക​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മും​ബ​യ് സർ​വ​ക​ലാ​ശാ​ല ഇതേക്കു​റി​ച്ച് ആ​ലോ​ച​ന തു​ട​ങ്ങി​യ​ത്. സർ​വ​ക​ലാ​ശാ​ല​യി​ലെ ഫി​ലോ​സ​ഫി വി​ഭാ​ഗം ബോർ​ഡ് ഒ​ഫ് സ്റ്റ​ഡീ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി​യിൽ അ​ഫി​ലി​യേ​റ്റ് ചെ​യ്​തി​ട്ടു​ള്ള പ്ര​മു​ഖ കോ​ളേ​ജു​ക​ളി​ലെ ച​രി​ത്ര, ത​ത്വ​ശാ​സ്​ത്ര വി​ഭാ​ഗം അ​ദ്ധ്യാ​പ​ക​രു​മാ​യി ചർ​ച്ച​യും സാ​ദ്ധ്യ​താ പഠ​ന​വും ന​ട​ത്തി​. സർവകലാശാലയുടെ മാനേജ്മെന്റ് കൗൺസിൽ കോഴ്സ് ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. പുസ്തകങ്ങൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഒരു കോടിയുടെ കോർപ്പസ് ഫണ്ട്

എ​സ്.എൻ.ജി.സി വാ​ഗ്​ദാ​നം ചെ​യ്​തു. ഈ തുകയുടെ പലിശ ഉപയോഗിച്ച് കോഴ്സുകൾ നടത്തും.

''

സർവകലാശാലയുമായി ധാരണാപത്രം ഉടൻ ഒപ്പിടും. സർവകലാശാലയ്ക്ക് നൽകാനുള്ള കോർപ്പസ് ഫണ്ടിൽ 80 ലക്ഷം രൂപ പലരിൽ നിന്നായി സമാഹരിച്ചു''.

-വി.കെ. മുഹമ്മദ്

എസ്.എൻ.ജി.സി, ഡൽഹി