 
അഞ്ചൽ: സി.ബി.എസ്.ഇ സ്‌കൂളുകളുടെ കൂട്ടായ്മായ വേണാട് സഹോദയ കോംപ്ലക്‌സിന്റെ നേതൃത്വത്തിൽ നടന്ന വേണാട് സഹോദയ വെർച്വൽ കലോത്സവത്തിൽ 347 പോയിന്റ് നേടി ശബരിഗിരി ഇംഗ്ലീഷ് സ്‌കൂൾ ഫസ്റ്റ് റണ്ണർ അപ്പും കാറ്റഗറി രണ്ടിൽ ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. എം .നൗഷാദ്, എം.എൽ.എ യിൽ നിന്ന് ഓവറോൾ ട്രോഫി ശബരിഗിരി സ്‌കൂൾ ചെയർമാൻ ഡോ.വി കെ ജയകുമാർ, ഡയറക്ടർ ശബരീഷ് ജയകുമാർ, സുല ജയകുമാർ, പ്രിൻസിപ്പൽ എസ് .വി.മാലിനി , അദ്ധ്യാപക പ്രതിനിധികൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.