kottathala-photo

കൊല്ലം: ഡൽഹിയിലെ കർഷക സമരം കൃഷിക്കാരന്റെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള ഗാന്ധിയൻ പോരാട്ടമാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവംഗം മുല്ലക്കര രത്നാകരൻ എം.എൽ.എ പറഞ്ഞു. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊല്ലത്ത് ചേർന്ന സമര സഹായസമിതി രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കിസാൻ സഭ ജില്ലാ പ്രസിഡന്റ് പി.എസ്. സുപാൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്. അജയഘോഷ് സ്വാഗതം പറഞ്ഞു. സമര സഹായസമിതി ഭാരവാഹികളായി കെ. പ്രകാശ് ബാബു, കെ.ആർച് മോഹൻ, മുല്ലക്കര രത്നാകരൻ, ജെ. ചിഞ്ചുറാണി, എൻ. അനിരുദ്ധൻ ആർ. രാമചന്ദ്രൻ എം.എൽ.എ (രക്ഷാധികാരി), ജി.ലാലു (ചെയർമാൻ), ജി. ബാബു (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.