 
കരുനാഗപ്പള്ളി : പോച്ചയിൽ ഗ്രൂപ്പ് കരുനാഗപ്പള്ളി മഹാദേവ ക്ഷേത്രത്തിന് സമീപം 25 ന് പോച്ചയിൽ എച്ച്.എസ് മാൾ പ്രവർത്തനം ആരംഭിക്കുന്നു. ഉദ്ഘാടനത്തിന്റെ മുന്നോടിയായി വിവിധ വിഭാഗങ്ങളിൽപ്പെട്ട1001 കിടപ്പുരോഗികൾക്ക് നൽകുന്ന ചികിത്സാ ധനസഹായത്തിന്റെ വിതരണോദ്ഘാടനം കരുനാഗപ്പള്ളി എ.സി.പി ഗോപകുമാർ നിർവഹിച്ചു. ജനമൈത്രി പൊലീസ് മുഖാന്തരം 100 പേർക്കുള്ള ധനസഹായം നൽകും. പോച്ചയിൽ ഗ്രൂപ്പ് ചെയർമാനും സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ നാസർ പോച്ചയിൽ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക ക്ഷേമ ബോർഡ് ചെയർപേഴ്‌സൺ സൂസൻകോടി, സ്വാഗതസംഘം ചെയർമാൻ മുനമ്പത്ത് ഷിഹാബ്, ജനമൈത്രി പൊലീസ് സബ് ഇൻസ്‌പെക്ടർ ഉത്തരക്കുട്ടൻ, സബ് ഇൻസ്‌പെക്ടർമാരായ തമ്പാൻ, രാജേഷ്‌കുമാർ, സി.പി.എം നേതാവ് ഷറഫുദ്ദീൻ മുസ്ലിയാർ, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് കാട്ടൂർ ബഷീർ, നൗഷാദ് തേവറ, അമ്പുവിള ലത്തീഫ്, ഇസഹാക്ക് പോച്ചയിൽ, സജീവ് പോച്ചയിൽ, അബ്ദുൽ വഹാബ്, അൻസിൽ എന്നിവർ പ്രസംഗിച്ചു.