fire
ദേശീയ പാതയിലെ കലയനാടിന് സമീപം റോഡ്‌ കഴുകി വൃത്തിയാക്കുന്ന ഫയർഫോഴ്സ്.

പൂനലൂർ:കൊല്ലം തിരുമംഗലം ദേശീയ പാതയിൽ കലയനാടിന് സമീപത്തെ താമരപ്പള്ളിയിൽ റോഡിൽ വീണ ഡീസലിൽ തെന്നി ഇരു ചക്രവാഹനങ്ങൾ മറിഞ്ഞു നിരവധി പേർക്ക് നിസാര പരിക്കേറ്റു. ഇന്നലെ രാവിലെയാണ് സംഭവം. താമരപ്പള്ളി ജംഗ്ഷൻ മുതൽ ഇടമൺ വരെയുള്ള അഞ്ച് സ്ഥലങ്ങളിലാണ് ഏതോ വാഹനത്തിൽ നിന്ന് റോഡിൽ ഡീസൽ വീണത്. സംഭവം അറിഞ്ഞ് പുനലൂർ നിന്ന് അഗ്നിശമന സേന എത്തി റോഡ് കഴുകി വൃത്തിയാക്കി.അസി. സ്റ്റേഷൻ ഓഫീസർ എ .സാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്.ഷിബു ,ഐ.ആർ.അനീഷ്, രതിഷ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് വൃത്തിയാക്കിയത്.