 
പത്തനാപുരം : ഗ്രാമപഞ്ചായത്തിലേക്ക് തിരെഞ്ഞെടുക്കപെട്ടവരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. പത്തനാപുരം ബ്ലോക്ക്, പത്തനാപുരം,തലവൂർ,വിളക്കുടി,പട്ടാഴി,പട്ടാഴി വടക്കേക്കര,പിറവന്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ റിട്ടേണിംഗ് ഓഫീസർ ഏറ്റവും മുതിർന്ന അംഗത്തിന് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു .പത്തനാപുരം ബ്ലോക്കിൽ പുനലൂർ ഡി .എഫ് .ഒ ഷാനവാസ്,പത്തനാപുരം ഗ്രാമപഞ്ചായത്തിൽ അസിസ്റ്റന്റ് സഹകരണ ഓഡിറ്റ് ഡയറക്ടർ എ.ടി.ബാലമുരളി, തലവൂരിൽ ദേശീയപാത പുനലൂർ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ
ടി..റോഷ്മോൻ,പട്ടാഴിയിൽ പുനലൂർ സർവേ സൂപ്രണ്ട് ആർ.ബാബു, വിളക്കുടിയിൽ പുനലൂർ ഡെപ്യൂട്ടി ലേബർ ഓഫീസർ സനൽ എ. സലാം,പട്ടാഴി വടക്കേക്കരയിൽ പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ അലക്സ് തോമസ്,പിറവന്തൂരിൽ പത്തനാപുരം അസിസ്റ്റന്റ് രജിസ്‌ട്രാർ ടി.സുരേഷ് കുമാർ എന്നിവരായിരുന്നു വരാണാധികാരികൾ.