 
പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങൾ സത്യവാചകം ചൊല്ലി ചുമതലയേറ്റു. മുതിർന്ന അംഗം ലൈലാ ജോയിക്ക് വരണാധികാരി പി. മുരളീധരൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മറ്റ് അംഗങ്ങൾക്ക് ലൈലാ ജോയി സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് പഞ്ചായത്ത് കൗൺസിൽ ഹാളിൽ ലൈലാ ജോയിയുടെ അദ്ധ്യക്ഷതയിൽ ആദ്യ പഞ്ചായത്ത് സമിതി യോഗം നടന്നു.
പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 30ന് രാവിലെ 11നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടിനും നടക്കുമെന്ന് സെക്രട്ടറി വി.ജി. ഷീജ അറിയിച്ചു.