photo
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച ഏകദിന ധർണ സാംസ്കാരിക പ്രവർത്തകൻ അനിൽ കലന്തൂർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കരുനാഗപ്പള്ളിയിൽ പൊതുപ്രവർത്തകർ ഏകദിന ധർണ സംഘടിപ്പിച്ചു. സാംസ്കാരിക പ്രവർത്തകൻ അനിൽ കലന്തൂർ ഉദ്ഘാടനം ചെയ്തു. ജെ.ഡെനീസ്‌ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കടക്കൽ രാജദാസ്, ഷൈല കെ. ജോൺ, സബർമതി ജയശങ്കർ ബാബു ജി. ശാസ്താംകോട്ട , മഹേഷ് ജയരാജ്, കെ. ശശാങ്കൻ , എം .ശ്രീകുമാർ, ജി.മഞ്ജു കുട്ടൻ,ബി. വിനോദ്, ട്വിങ്കിൾ പ്രഭാകരൻ, സുമൻ ജിത്ത് മിഷ, എന്നിവർ സംസാരിച്ചു. 26ന് ഒാച്ചിറയിൽ പൊതുയോഗം സംഘടിപ്പിക്കാൻ സംഘാടകർ തീരുമാനിച്ചു.