 
കരുനാഗപ്പള്ളി: വാട്ടർ അതോറിട്ടി അധികൃതരുടെ അനാസ്ഥ കാരണം മണപ്പള്ളി - ആനയടി റോഡിന്റെ ടാറിംഗ് ജോലികൾ നിറുത്തി വയ്ക്കാൻ കരാറുകാരൻ തീരുമാനിച്ചു. റോഡ് കടന്ന് പോകുന്ന പാവുമ്പ പാലമൂടിന് സമീപമുള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം ഒഴുകി റോഡിൽ കെട്ടി നിൽക്കുന്നതാണ് ടാറിംഗ് ജോലികൾ നിറുത്തി വയ്ക്കാൻ തീരുമാനിച്ചത്. വെള്ളം കെട്ടി നിൽക്കുന്ന ഭാഗത്ത് ടാറിംഗ് ചെയ്യാൻ കഴിയുകയില്ല. കരാറുകാരനും പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്നാണ് പരാതി.