ചാത്തന്നൂർ: അമ്മ ചാരിറ്റബിൾ ട്രസ്റ്റ്, നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക്, ചാത്തന്നൂർ ആർ.സി ബാങ്ക്, ചാത്തന്നൂർ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ടെയ്ൻമെന്റ് സോണിൽ ഭഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. 27 കൊവിഡ് രോഗികളും 150ഓളം പേർ നിരീക്ഷണത്തിലുമുള്ള വരിഞ്ഞം വാരിയൻ ചിറയിലെ രണ്ട് കോളനികളിലാണ് കിറ്റുകൾ വീതരണം ചെയ്തത്. അമ്മ ട്രസ്റ്റ് ചെയർമാൻ സന്തോഷ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗം ആർ. സജീവ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ദസ്തക്കീർ എന്നിവർ നേതൃത്വം നൽകി.