
കൊല്ലം: ക്രിസ്മസ് പ്രമാണിച്ച് മത്സ്യഫെഡിന്റെ അന്തിപ്പച്ച വാഹനം 23, 24 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 7വരെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മത്സ്യവിപണനം നടത്തും. ആദ്യ വാഹനം രാവിലെ 10 മുതൽ രണ്ടുവരെ കൊട്ടാരക്കര വാളകം ജംഗ്ഷൻ, രണ്ട് മുതൽ വൈകിട്ട് 7 വരെ കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് എതിർവശം. രണ്ടാമത്തെ വാഹനം രാവിലെ 10 മുതൽ വൈകിട്ട് ഏഴുവരെ കുണ്ടറ പള്ളിമുക്ക്. മൂന്നാമത്തെ വാഹനം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ കാവനാട് ജംഗ്ഷൻ,
2 മുതൽ രാത്രി 7 വരെ കണ്ണനല്ലൂർ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് വിൽപ്പന. രണ്ട് ദിവസങ്ങളിലും കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഫിഷ് മാർട്ടുകളിലും അന്തിപ്പച്ച വാഹനങ്ങളിലും 1000, 1500, 2000 നിരക്കിൽ മത്സ്യം വാങ്ങുന്നവർക്ക് ക്രിസ്മസ് സമ്മാനവും ലഭിക്കും.