 
കുളത്തൂപ്പുഴ : ഒരു കിലോ കഞ്ചാവുമായി കുളത്തൂപ്പുഴ, ആയിരനല്ലൂർ വില്ലേജിൽ എബിൻ വിലാസത്തിൽ എബിയെ(19)പൊലീസ് പിടികൂടി. കഞ്ചാവ് വില്പനക്കിടയിലാണ് എബി കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്. ഒരു കിലോ കഞ്ചാവും 14500 രൂപയും പിടിച്ചെടുത്തു. കുളത്തൂപ്പുഴ സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.