 
പൂയപ്പള്ളി : വെളിയം പടിഞ്ഞാറ്റിൻകര കായിക്കര ക്വാറിക്ക് സമീപമുള്ള ഉദയമന്ദിരത്തിൽ ഹരികൃഷ്ണന്റെ മോട്ടോർ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതികളെ പിടികൂടി. പാരിപ്പള്ളി ചിറക്കര, കുളത്തൂർകോണം, ആതിര ഭവനത്തിൽ അച്ചു എന്ന് വിളിക്കുന്ന അജിത് (24), ചാത്തന്നൂർ മീനാട് ഇത്തിക്കര വയലിൽസെയ്തലി (21) ,ചാത്തന്നൂർ മീനാട് താഴം സ്വദേശി സുറുമി മൻസിലിൽ ഷാജഹാൻ (25), പരവൂർ വരുവിള കുന്നയിൽ ജയൻ(24) എന്നിവരെയാണ് പൂയപ്പള്ളി സി.ഐ. വിനോദ് ചന്ദ്രൻ, എ.എസ്.എ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ നവംബർ 26നാണ് ഹരികൃഷ്ണന്റെ ബൈക്ക് മോഷണം പോയത്.