pho
പുനലൂർ യൂണിയൻ കൗൺസിലർ, പുനലൂർ നഗരസഭ ഭരണ സമിതിയിലേക്ക്

പുനലൂർ:എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയൻ കൗൺസിലർ പുനലൂർ നഗരസഭയിലും. കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എൻ.സുന്ദരേശനാണ് താമരപ്പള്ളി വാർഡിൽ നിന്ന് യു.ഡി.എഫ് പ്രതിനിധിയായി നഗരസഭ കൗൺസിലർ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പെട്ടത്. 176 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുന്ദരേശൻ വിജയിച്ചത്. 2001ൽ നടന്ന തിരഞ്ഞെടുപ്പിൽ പ്ലാച്ചേരി വാർഡിൽ നിന്ന് വിജയിച്ച സുന്ദരേശൻ കഴിഞ്ഞ തവണ കലയനാട് വാർഡിൽ നിന്ന് മത്സരിച്ച് എൽ.ഡി.എഫിന്റെ മുൻ നഗരസഭ ചെയർമാനായ കെ.എ.ലത്തീഫിനോട് 5വോട്ടുകൾക്ക് പരാജയപ്പെട്ടു. എന്നാൽ സുന്ദരേശന്റെ ഭാര്യ യമുന സുന്ദരേശൻ സമീപത്തെ താമരപ്പള്ളി വാർഡിൽ നിന്ന് കഴിഞ്ഞ തവണ മത്സരിച്ച് വിജയിച്ചിരുന്നു. യമുന സുന്ദരേശൻ വാർഡിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ അംഗീകാരമാണ് സുന്ദരേശന്റെ വിജയത്തിന്റെ മുഖ്യകാരണം.പുനലൂർ യൂണിയനിൽ കഴിഞ്ഞ തവണയും കൗൺസിലറായി പ്രവർത്തിച്ചു വന്ന സുന്ദരേശൻ പ്ലാച്ചേരി ശാഖയിലെ യൂണിയൻ പ്രതിനിധിയുമാണ്.