kollam

കൊല്ലം: പുതിയ നഗരസഭാ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകാതെ മേയറും ഡെപ്യൂട്ടി മേയറും സ്ഥിരം സമിതികളുമാകും. പിന്നെ ജനങ്ങളുടെ പ്രതീക്ഷകൾ സാർത്ഥകമാക്കാനുള്ള നാളുകളാണ്.

നഗരത്തിന്റെ പല സ്വപ്നങ്ങളും നിറവേറിയെങ്കിലും അതിലേറെ ബാക്കി നിൽക്കുകയാണ്. അക്കാര്യങ്ങളെല്ലാം പുതിയ ജനപ്രതിനിധികൾക്ക് അറിവുള്ളതാണ്. എങ്കിലും ചില ചൂണ്ടിക്കാട്ടലുകൾ.

പാർക്കിംഗിന് ഇടമില്ലാതെ നെട്ടോട്ടം

01. അനധികൃത പാർക്കിംഗിൽ നഗരം കുരുങ്ങിമുറുകുന്നത് പതിവ്.

02. ചിന്നക്കടയിൽ ഒരു പാർക്കിംഗ് കേന്ദ്രം മാത്രം

03. പ്രധാന ജംഗ്ഷനുകളിലെല്ലാം റോഡ് വക്കിൽ പാർക്കിംഗ്

04. അലക്കുഴിയിലെ പാർക്കിംഗ് ടവർ യാഥാർത്ഥ്യമാകുന്നില്ല

05. പ്രധാന കേന്ദ്രങ്ങളിൽ പാർക്കിംഗ് കേന്ദ്രം സ്വപ്നം മാത്രം

ലക്ഷങ്ങൾ ചിതലെടുക്കുന്ന പാർക്കുകൾ

01. ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച നഗരത്തിലെ പാർക്കുകളിൽ കാടുകയറി

02. കൊവിഡ് നിയന്ത്രണങ്ങൾ അഴിഞ്ഞിട്ടും പാർക്കുകൾ തുറക്കുന്നില്ല

03. ചില പാർക്കുകളുടെ നടത്തിപ്പിനും ക്രമീകരണമില്ല

04. പല പാർക്കുകളിലും പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല

നടപ്പാതകൾ കാൽനടയ്‌ക്ക് സൗഹൃദമാകണം

01. നഗരഹൃദയത്തിലെ നടപ്പാതകൾ കൈയേറി വഴിയോര വാണിഭം

02. അനധികൃത ഇറക്കുകളുമായി വ്യാപാര സ്ഥാപനങ്ങൾ

03. നടക്കാനാകാത്ത വിധം വാഹന പാർക്കിംഗ്

04. അപകടഭീഷണി ഉയർത്തി ഓടയ്ക്ക് മുകളിലൂടെയുള്ള നടപ്പാതകൾ

05. ഇത്തരം നടപ്പാതകളിൽ അസഹ്യമായ ദുർഗന്ധം

പെരുമഴ നനയണം പൊരിവെയിൽ കൊള്ളണം

01. നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ പോലും ബസ് ഷെൽട്ടറുകളില്ല

02. ബസ് സ്റ്റോപ്പുകളിൽ നിറയെ വാഹന പാർക്കിംഗ്

03. വാഹനം കാത്തുനിൽക്കേണ്ടത് നടുറോഡിൽ

04. ബസ് ഷെൽട്ടറുകൾ പലതും തകർച്ചയുടെ വക്കിൽ

05. വിശ്രമ സൗകര്യങ്ങളും ബസ് ബേകളും സ്വപ്നം മാത്രം