 
കൊല്ലം: കോമ്റേഡ്സ് ഒഫ് കൊല്ലം സമൂഹമാദ്ധ്യമ കൂട്ടായ്മയുടെ വാർഷിക സമ്മേളനം സി.പി.എം പെരിനാട് ലോക്കൽ കമ്മിറ്റിയുടെ വി.വി. ജോസഫ് മെമ്മോറിയൽ ഹാളിൽ നടന്നു. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് സന്തോഷ് മാനവം അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന എം.കെ. ഭാസ്ക്കരൻ മെമ്മോറിയൽ ക്വിസ് മത്സര വിജയികൾക്കും കൂട്ടായ്മാ അംഗങ്ങൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ വിജയിച്ചവർക്കും സി.പി.എം ജില്ലാ കമ്മിറ്റി അംഗം രാജമ്മ ഭാസ്കരൻ സമ്മാനങ്ങൾ വിതരണം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൂട്ടായ്മ അംഗങ്ങളായ സ്റ്റാലിൻ, മുഹമ്മദ് ജാഫി, സുനിത അശോക്, സജിമോൾ എന്നിവരെയും ഡോക്ടറേറ്റ് നേടിയ ഷീനയെയും ചടങ്ങിൽ അനുമോദിച്ചു. കൂട്ടായ്മ അംഗങ്ങളുടെ നേത്രദാന സമ്മതപത്രം ജില്ലാ പഞ്ചായത്തംഗം ബാൾഡുവിൻ ഏറ്റുവാങ്ങി.
സി.പി.എം കുണ്ടറ ഏരിയാ സെക്രട്ടറി എസ്.എൽ. സജികുമാർ, കമ്മിറ്റി അംഗം സി. സന്തോഷ്, എൽ.സി സെക്രട്ടറി ബി. ബൈജു, പ്രവാസി സംഘം ജില്ലാ കമ്മറ്റി അംഗം അജയകുമാർ കരീപ്ര, ലത നെടുവത്തൂർ, ഷെറിൻ ഷാ തുടങ്ങിയവർ സംസാരിച്ചു. കൂട്ടായ്മ സെക്രട്ടറി ഷംനാദ് അഞ്ചൽ സ്വാഗതവും ജോ.സെക്രട്ടറി സുമാ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.