pho

പുനലൂർ: മത്സ്യമാർക്കറ്റ് ഉടമയെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ പവർ ഹൗസ് ജംഗ്ഷനിൽ മത്സ്യമാർക്കറ്റ് നടത്തുന്ന തൊളിക്കോട് മുളന്തടം ശെൽവി മന്ദിരത്തിൽ ശ്രീകുമാറിന്റെ (43) മൃതദേഹമാണ് ഇന്നലെ രാവിലെ 9 ഓടെ ഫയർ സ്റ്റേഷന് സമീപത്തെ കല്ലടയാറ്റിൽ കണ്ടെത്തിയത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പുനലൂർ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഫയർ സ്റ്റേഷൻ അസി. ഓഫീസർ എസ്. സാബുവിന്റെ നേതൃത്വത്തിലുള്ള ജീവനക്കാർ റബർ വള്ളത്തിൽ സഞ്ചരിച്ചാണ് മൃതദേഹം ആറ്റിൽ നിന്ന് കരയ്ക്ക് എത്തിച്ചത്. മേൽനടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.19 മുതൽ ശ്രീകുമാറിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. കടക്കെണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു. ശ്രീകുമാറിന്റെ ഭാര്യ കല. മകൻ: ഗണേശ്.