pol
രോഗിയായ പുനലൂരിലെ ഓട്ടോ ഡ്രൈവറായ ശെൽവരാജിന് ജനമൈത്രീ പൊലിസ് വീട്ടിലെത്തി ധന സഹായം നൽകുന്നു..

പുനലൂർ :ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയ്ക്ക് വകയില്ലാതെ ബുദ്ധി മുട്ടിയ നിർദ്ധനനായ ഓട്ടോ ഡ്രൈവർക്ക് ധനസഹായം എത്തിച്ച് പുനലൂരിലെ ജനമൈത്രി പൊലിസ് . പുനലൂരിലെ ഓട്ടോ ഡ്രൈവറായ കരവാളൂർ പഞ്ചായത്തിലെ മാത്ര നിരപ്പത്ത് സ്വദേശിയായ ശെൽവരാജിനാണ് ജനമൈത്രി പൊലിസിന്റെ സഹായം ലഭിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുന്ന ശെൽവരാജിന് ശസ്ത്രക്രിയ നടത്താൻ 6ലക്ഷത്തോളം രൂപ വേണ്ടി വരും.ഭാര്യയും മക്കളുമടങ്ങുന്ന നിർദ്ധനനായ ഓട്ടോ ഡ്രൈവറെ സഹായിക്കണമെന്നാവശ്യപ്പെട്ട് വാട്സ് ആപ്പ്, ഫേസ് ബുക്ക് അടക്കമുള്ളവയിലൂടെ നാട്ടുകാർ സഹായം അഭ്യർത്ഥിച്ചിരുന്നു.ഇത് കണ്ട ജനമൈത്രി പൊലിസ് സി.ആർ.ഒ.അനിൽകുമാർ ശെൽവരാജിന്റെ വീട്ടിൽ നേരിട്ടെത്തി ബുദ്ധി മുട്ടുകൾ മനസിലാക്കി.തുടർന്ന് ജന മൈത്രി പൊലിസും ജനമൈത്രി സമിതി അംഗങ്ങളും ചേർന്ന് സമാഹരിച്ച തുക വീട്ടിലെത്തി ശെൽവരാജിന് നൽകി.ജനമൈത്രി സി.ആർ.ഒക്ക് പുറമെ ജനമൈത്രി സമിതി അംഗങ്ങളായ ഡോ.കെ.ടി.തോമസ്, വെഞ്ചേമ്പ് മോഹൻ ദാസ്, ജനാർദ്ദനൻ, ഐക്കര ബാബു, ബിജു കുമാർ, രജികുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ധന സഹായം എത്തിച്ചത്.