 
കൊല്ലം: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ സഹകരണ ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ കേരള ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ ഉച്ചഭക്ഷണം ഉപേക്ഷിച്ച് കേരളാ ബാങ്ക് ജില്ലാ ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന ജോ. സെക്രട്ടറി എം. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ആർ. രാജസേനൻ അദ്ധ്യക്ഷത വഹിച്ചു. കെ. പ്രമീൽകുമാർ സ്വാഗതവും കെ.ബി. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. അനിൽ കരുണൻ, ടി. രാജേഷ്, രാജഗോപാൽ, അനിമോൻ എന്നിവർ നേതൃത്വം നൽകി.