jhonson
ഡോ.ഇ.പി ജോൺസൺ

കുന്നത്തൂർ : ശാസ്താംകോട്ട കേന്ദ്രമാക്കി പ്രവർത്തിച്ച് വരുന്ന വേണാട് ടൂറിസം സഹകരണ സംഘത്തിന്റെ പ്രഥമ പ്രവാസി എക്സലൻസ് അവാർഡിന് ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് ഡോ.ഇ.പി ജോൺസൺ അർഹനായി. വേണാട് ടൂറിസം പ്രവാസികൾക്കായി ആരംഭിച്ച 'നാട്ടിലൊരു കൂട്ടുകാരൻ' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ കൂടി ആണ്. 26ന് പകൽ മൂന്നിന് ശാസ്താംകോട്ടയിൽ നടക്കുന്ന പ്രവാസി സംഗമത്തിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി അവാർഡ് സമ്മാനിക്കും.വേണാട് ടൂറിസം പ്രസിഡന്റ് അഡ്വ.തോമസ് വൈദ്യൻ അദ്ധ്യക്ഷത വഹിക്കും.കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ.ശൂരനാട് രാജശേഖരൻ,ജില്ലാ പഞ്ചായത്തംഗം ഡോ പി.കെ ഗോപൻ,ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കമലമ്മ തുടങ്ങിയവർ പങ്കെടുക്കും.യു.എ.ഇയിൽ പ്രവർത്തിക്കുന്ന ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയായ ഡെബ്കാസിന്റെ സ്ഥാപക ജനറൽ സെക്രട്ടറി കൂടിയാണ് ശൂരനാട് ചക്കുവള്ളി സ്വദേശിയായ ഡോ.ഇ.പി. ജോൺസൺ.