
 639 പേരിൽ നിന്ന് 19.20 ലക്ഷം രൂപ പിഴ
കൊല്ലം: കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടയിൽ നടന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ റിലേ പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്. നിരത്തിലെ നിയമങ്ങൾ ഉറപ്പാക്കാൻ ഇന്നലെ രാവിലെ 7ന് ആരംഭിച്ച പരിശോധന ഇന്ന് രാത്രി 9 വരെ തുടരും.
ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെയും ബൈപ്പാസിലും 12 സംഘങ്ങളാണ് പരിശോധന നടത്തിയത്. 639 പേരിൽ നിന്നായി 19.20 ലക്ഷം രൂപ പിഴ ഈടാക്കി. ഹെൽമെറ്റ് ധരിക്കാത്തതിന് 434 പേർക്ക് പിഴ ചുമത്തി. ഇൻഷ്വറൻസ്, അമിതഭാരം, രൂപമാറ്റം വരുത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് മറ്റ് കേസുകൾ. ഹെൽമെറ്റിന്റെ ഹൂക്കിടത്തതിനും ഹെൽമെറ്റ് ധരിക്കാത്ത പിൻസീറ്റ് യാത്രക്കാർക്കും പിഴ ചുമത്തിയിട്ടുണ്ട്.
ഇന്ന് ജില്ലയുടെ മറ്റ് ഭാഗങ്ങളിലാകും പരിശോധന. എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ഡി. മഹേഷിന്റെ നേതൃത്വത്തിലാണ് പരിശോധന.