 
തൊടിയൂർ: യൂത്ത് കോൺഗ്രസ് തൊടിയൂർ 9-ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ലീഡർ കെ.കരുണാകരൻ അനുസ്മരണ സമ്മേളനം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അരമത്ത്മഠം ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ വാർഡ് കമ്മിറ്റി പ്രസിഡന്റ് മോഹനൻകൗസ്തുഭം അദ്ധ്യക്ഷതവഹിച്ചു. ഷിബു എസ്.തൊടിയൂർ, ഗ്രാമപഞ്ചായത്തംഗങ്ങളായ തൊടിയൂർ വിജയൻ ,കെ.ധർമ്മദാസ് , തൊടിയൂർ സർവീസ് സഹ. ബാങ്ക് ഡയറക്ടർ ബോർഡ് അംഗം വിജയനുണ്ണിത്താൻ, ആർ.കെ.വിജയകുമാർ, ഷെമീർമേനാത്ത്, ശരത്, കമറുദ്ദീൻ, തൊടിയൂർ അശോകൻ, കൃഷ്ണകുമാർ ,ലിപ്സൺ ഫിലിപ്പ് എന്നിവർ സംസാരിച്ചു.