 
പാരിപ്പള്ളി. കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജു സ്നേഹസമുദ്രം പുരസ്കാരം വിതരണം ചെയ്തു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, ഫ്രാൻസിസ് സേവ്യർ, സിസ്റ്റർ ദീപ്തി, വിഷ്ണുഭക്തൻ എന്നിവർക്കാണ് പുരസ്കാരം നൽകിയത്.
സമുദ്രതീരം ചെയർമാൻ എം. റൂവൽസിംഗ്, ജില്ലാ പഞ്ചായത്തംഗം എ. ആശാദേവി, സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ സിജു ബെൻ, ഫാ. അഗസ്റ്റിൽ വാഴവിള, ഡോ. പള്ളിക്കൽ മണികണ്ഠൻ, കെ.എ. ഇർഷാദുൽ ഖാദിരി, ശ്യാംലാൽ തുടങ്ങിയവർ സംസാരിച്ചു.
കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് വയോജന കേന്ദ്രത്തിന്റെ പ്രവർത്തനം.