 
കൊല്ലം: ഇച്ഛാശക്തിയുള്ള ഭരണാധികാരിയായിരുന്നു കെ. കരുണാകരനെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. കെ. കരുണാകരന്റെ പത്താമത് ചരമവാർഷികം ഡി.സി.സിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻശങ്കർ, ജന. സെക്രട്ടറി എ. ഷാനവാസ്ഖാൻ, സെക്രട്ടറി സൂരജ് രവി, എസ്. വിപിനചന്ദ്രൻ, കെ.കെ. സുനിൽകുമാർ, ജി. ജയപ്രകാശ്, എസ്. ശ്രീകുമാർ, എൻ. ഉണ്ണിക്കൃഷ്ണൻ, ആർ. രാജ്‌മോഹൻ, ജോസഫ് കുരുവിള, ഡി. ഗീതാകൃഷ്ണൻ, വി.എസ്. ജോൺസൺ, കോതേത്ത് ഭാസുരൻ, മാത്യൂസ് തുടങ്ങിയവർ സംസാരിച്ചു.