shenaji
കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് കുണ്ടറ ബ്ലോക്ക് ‌കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് സംഗമം ഒ.ബി.സി വിഭാഗം ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് കുണ്ടറ ബ്ലോക്ക് ‌കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് സംഗമം നടത്തി. ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി ഉദ്ഘാടനം ചെയ്തു. തുടർന്ന് പെരിനാട് പഞ്ചായത്ത്‌ 13-ാം വാർഡിൽ നിന്ന് വിജയിച്ച എ. നൗഫൽ, കുണ്ടറ പഞ്ചായത്ത്‌ 9-ാം വാർഡിൽ നിന്ന് വിജയിച്ച സുധാദേവി എന്നിവർക്ക് സ്വീകരണം നൽകി. ബ്ലോക്ക്‌ ചെയർമാൻ നെപ്പോളിയൻ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ റഷീദ്, നജീം, ജ്യോതിർ നിവാസ്, ഡയസ്, ജയശീലൻ, സുധർമ, ശ്രീനിവാസൻ, രാജു, അനിൽകുമാർ, വിളവീട്ടിൽ മുരളി എന്നിവർ സംസാരിച്ചു.