 
കൊല്ലം: ജില്ലാ ലൈബ്രറി വികസന സമിതിയുടെ ആഭിമുഖ്യത്തിലുള്ള കൊല്ലം പുസ്തകോത്സവം ജില്ലാ ലൈബ്രറി വികസന സമിതി കൺവീനർ ഡി. സുകേശന് പുസ്തകസഞ്ചി നൽകിക്കൊണ്ട് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ ലൈബ്രറി വികസന സമിതി ചെയർമാൻ കെ.ബി. മുരളീകൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സി. അംഗം ഡോ. പി.കെ. ഗോപൻ സുഗതകുമാരി അനുസ്മരണം നടത്തി. എക്‌സി. അംഗം എസ്. നാസർ ആശംസയും കൊല്ലം താലൂക്ക് സ്രെകട്ടറി ഷൺമുഖദാസ് നന്ദിയും പറഞ്ഞു.
പ്രൊഫ. ബി. ശിവദാസൻ പിള്ള, എ.എസ്. ഷാജി, ജയപ്രകാശ് മേനോൻ, ഡോ.കെ.ബി. ശെൽവമണി, മുളവന രാജേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു. പുസ്തകോത്സവത്തിൽ നാല്പതിലധികം പ്രസാധകർ പങ്കെടുക്കും. ഡിസംബർ 30ന് സമാപിക്കും.