പരവൂർ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന വിദേശമദ്യവുമായി രണ്ടുപേർ പിടിയിലായി. കുറുമണ്ടൽ സുന്ദര വിലാസത്തിൽ സുനിൽലാൽ, പൊഴിക്കര ഈച്ചന്റഴികത്ത് രതി വിലാസത്തിൽ ഹരിലാൽ എന്നിവരെയാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അര ലിറ്ററിന്റെ 20 കുപ്പി വിദേശമദ്യം ഇവരിൽ നിന്ന് പിടിച്ചെടുത്തു.
പരവൂർ ഇൻസ്പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിജിത്ത് കെ. നായർ, അഖിൽദേവ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ഗോപകുമാർ, എ.എസ്.ഐ ഹരിസോമൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.