xmas
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പുൽക്കൂടുകൾ ഒരുക്കുന്നതിനുള്ള പ്രതിമങ്ങൾ വിൽപ്പനയ്ക്കായി വച്ചിരിക്കുന്നു.

കൊട്ടാരക്കര: ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ പരിധി വിടാതിരിക്കാനും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ഉറപ്പ് വരുത്തുവാനും റൂറൽ ജില്ലാ പൊലീസ് നിരീക്ഷണം ശക്തമാക്കി . ആഘോഷങ്ങളും തിരക്കും പരമാവധി കുറക്കാൻ റൂറൽ ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ അഭ്യർത്ഥിച്ചു.

തിക്കും തിരക്കും ഒഴിവാക്കുവാൻ പൊലീസ് പിക്കറ്റിംഗും മൊബൈൽ പെട്രോളിംഗും ശക്തമാക്കും.പള്ളികളിലും ആരാധാനലങ്ങളിലും ആൾക്കൂട്ടവും തിരക്കും ഒഴിവാക്കാൻ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകുന്നത് കൂടാതെ പരിശോധനയും നടത്തും.

ലഹരി തടയാൻ കർശന നടപടികൾ

ലഹരി -വ്യാജമദ്യം എന്നിവ ഫലപ്രദമായി തടയാൻ കർശന നടപടികൾ സ്വീകരിക്കും. വനം വകുപ്പ് അധികൃതരും എക്സൈസ് വകുപ്പും പരിശോധന നടത്തും.ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് പരിശോധന നടത്തും.ചെക്ക് പോസ്റ്റുകൾ, റെയിൽവേ സ്റ്റേഷൻ ,ബസ് സ്റ്റോപ്പുകൾ എന്നിവ കേന്ദ്രീകരിച്ച് ജില്ലാ ലഹരി വിരുദ്ധ സ്ക്വോഡ് , ഡോഗ് സ്ക്വോഡ് എന്നിവയുടെ സഹകരണത്തോടെ ആവശ്യമായ പരിശോധനയും റെയ്ഡും നടത്തും. ക്രമസമാധാനം പൊതുസുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനായി വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തും.മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയുന്നതിനായി കർശന വാഹന പരിശോധന നട

ത്തുവാൻ എല്ലാ എസ്.എച്ച്.ഒ മാർക്കും നിർദ്ദേശം നൽകി.

ക്രിസ്‌മസ് പുതുവർഷം പ്രമാണിച്ച് വ്യാപാര സ്ഥാപനങ്ങളിൽ ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കും.ഉപഭോക്താക്കൾക്ക് ആവശ്യമായ ഗ്ളൗസ്,സാനിറ്റൈസർ, മാസ്ക്ക് എന്നിവ സ്ഥാപന ഉട

മകൾ ഉറപ്പുവരുത്തണം.പൊലീസ് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണം

ആർ.ഇളങ്കോ

റൂറൽ ജില്ലാ പൊലീസ് മേധാവി