road
തൊടിയൂർ ഗ്രാമപഞ്ചായത്ത് 18-ാം വാർഡിൽ നിർമ്മിച്ച ഇ.എം.എസ് സ്മാരക റോഡിന്റെ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം .എൽ .എ നിർവഹിക്കുന്നു

തൊടിയൂർ: ഗ്രാമ പഞ്ചായത്ത് 18-ാം വാർഡിൽ പണിപൂർത്തീകരിച്ച ഇ.എം.എസ് സ്മാരക റോഡിന്റെ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം .എൽ .എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. ജില്ലാ പഞ്ചായത്തംഗം അനിൽ എസ്.കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്തംഗം സുനിത അശോക്, ഗ്രാമപഞ്ചായത്തംഗം ടി.മോഹനൻ, സി. പി .എം കല്ലേലിഭാഗം എൽ .സി സെക്രട്ടി ആർ.ശ്രീജിത്ത്, ശെൽവരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.