bindu
ബിന്ദുരാമചന്ദ്രൻ

തൊടിയൂർ: ഇടത് മുന്നണിക്ക് ഭരണത്തുടർച്ച ലഭിച്ച തൊടിയൂർ ഗ്രാമപഞ്ചായത്തിൽ സി .പി. എമ്മും
സി.പി.ഐയും പ്രസിഡന്റ് സ്ഥാനം വീതം വയ്ക്കും .ആദ്യ രണ്ടര വർഷം സി.പി.ഐക്കായിരിക്കും പ്രസിഡന്റ് സ്ഥാനം. ശേഷിക്കുന്ന രണ്ടര വർഷം സി.പി.എമ്മിനും. സി .പി. ഐയിലെ ബിന്ദു രാമചന്ദ്രനായിരിക്കും പ്രസിഡന്റാവുക. തുടർച്ചയായി അഞ്ചാംതവണയാണ് ബിന്ദുരാമചന്ദ്രൻ തൊടിയൂർ ഗ്രാമപഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. നേരത്തേ ഒരു വർഷം പഞ്ചായത്ത് പ്രസിഡന്റായും നാല് തവണ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായും പ്രവർത്തിച്ചിരുന്നു.കേരള മഹിളാസംഘം കരുനാഗപ്പള്ളി മണ്ഡലംകമ്മിറ്റി അംഗം, തൊടിയൂർ വില്ലേജ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ച് വരുന്നു.