photo
1. പോച്ചയിൽ എച്ച്.എസ് മാളിന്റെയും ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എ സംസാരിക്കുന്നു. 2. പോച്ചയിൽ എച്ച്.എസ് മാളിന്റെ ഉദ്ഘാടനം പോച്ചയിൽ ബ്രദേഴ്സിന്റെ മാതാവ് സുലേഖാബീവി നിർവഹിക്കുന്നു. ആർ. രാമചന്ദ്രൻ എം.എൽ.എ, സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൻ സൂസൻകോടി, മുഹമ്മദ് കുഞ്ഞ് മൗലവി, പോച്ചയിൽ ഗ്രൂപ്പ് ചെയർമാൻ നാസർ പോച്ചയിൽ എന്നിവർ സമീപം

കരുനാഗപ്പള്ളി: പുരാതനവും ആധുനികവുമായ ഗൃഹോപകരണങ്ങളുടെ വൻ ശേഖരത്തോടെ പോച്ചയിൽ ഗ്രൂപ്പ് കരുനാഗപ്പള്ളി ശ്രീമഹാദേവർ ക്ഷേത്രത്തിന് സമീപം ആരംഭിച്ച പോച്ചയിൽ എച്ച്.എസ് മാളിന്റെയും ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെയും ഉദ്ഘാടനം പോച്ചയിൽ ബ്രദേഴ്സിന്റെ മാതാവ് സുലേഖാബീവി നിർവഹിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൻ സൂസൻകോടി, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ്, അഡ്വ. കെ.പി. മുഹമ്മദ്, ഫാ. ജിനി ജേക്കബ്, എം. അൻസാർ, കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ, താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി, മുസ്തഫ ദാരിമി, കുമ്മനം നിസാമുദ്ദീൻ അസ്ഹരി, പുളിമൂട്ടിൽ ബാബു, ഷാഹിദ് മൗലവി, റഹിയാനത്ത് ബീവി, അക്ഷിത എസ്. ആനന്ദ്, നൗഷാദ് തേവറ എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ, കെ.ജി. രവി, കോട്ടയിൽ രാജു, ബി. ശ്രീകുമാർ, വാഴയ്യത്ത് ഇസ്മെയിൽ, കരുമ്പാലിൽ സദാനന്ദൻ, ഷെറഫുദ്ദീൻ മുസലിയാർ, സീനത്ത് ബഷീർ, സീമ സഹജൻ, എ.കെ. വിജയഭാനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പോച്ചയിൽ ഗ്രൂപ്പ് ചെയർമാനും എച്ച്.എസ് മാൾ മാനേജിംഗ് ഡയറക്ടറുമായ നാസർ പോച്ചയിൽ സ്വാഗതം പറഞ്ഞു. കൊവിഡ് മാനദണ്ഡം പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.