കുണ്ടറ: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.ഐ കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർ. ശിവശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. എൻ. കൃഷ്ണപിള്ള, ടി. സുരേഷ് കുമാർ, ആർ. ഓമനക്കുട്ടൻപിള്ള, ബി. ദിനേശ്, ആർ. ഷംനാൽ, ഫറൂക്ക് നിസാർ, ടി. സുധാകരൻപിള്ള, ബൈജു കരീം തുടങ്ങിയവർ സംസാരിച്ചു. എസ്. സന്തോഷ് കുമാർ, ജെ. റോയി, പ്രേംകുമാർ എന്നിവർ നേതൃത്വം നൽകി.