കരുനാഗപ്പള്ളി: രാജ്യത്ത് നിലനിൽക്കുന്ന ജാതി വിവേചനവും ജാതി ചിന്തയും മാറണമെങ്കിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അധികാരത്തിന്റെ എല്ല മേഖലകളിലും അർഹമായ പ്രാതിനിത്യം ലഭിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മൂന്നാംമൂട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീനാരായണ ഗുരുസ്മാരക സമിതി മൂന്നാം മൂട്ടിൽ പുനർ നിർമ്മിച്ച ഗുരുക്ഷേത്ര സമർപ്പണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതു സമ്മേളനം ഓൺ ലൈൻ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സമുദായ ശക്തികൾ രാഷ്ട്രീയത്തിലും അധികാര കേന്ദങ്ങളിലും പിടിമുറുക്കി നിൽക്കുന്നു. എല്ലായിടങ്ങളിലും തഴയപ്പെടുന്നത് പിന്നാക്ക വിഭാഗങ്ങളാണ് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരു ദേവ സന്ദേശങ്ങളുടെ പ്രസക്തി ഓരോ ദിവസം ചെല്ലുംന്തോറും ഏറി വരുകയാണ്. നാമെല്ലാം ഗുരുദേവ ദർശങ്ങൾ അനുസരിച്ച് ജീവിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. സമിതി പ്രസിഡന്റ് അഡ്വ. എൻ.വിമലൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ബാലചന്ദ്രൻ ആനേപ്പിൽ, ജി.സുദേശൻ മാണിക്യ മന്ദിരം, സമിതി പ്രസിഡന്റ് അഡ്വ. എൻ.വിമലൻ, രക്ഷാധികാരി പി.ജി.ദിനമണി എന്നിവരെ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ പൊന്നാട അണിയിച്ച് ആദരിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. സ്വാമി ശിവബോധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സൂസൻകോടി, സി.ആർ.മഹേഷ്, പി.ശിവരാജൻ, ബേബിജസ്ന, രമണൻ. സുദർശനൻ, പി.ജി.ദിനമണി, ആശാ അനിൽ, അഡ്വ. ടി.പി സലിംകുമാർ എന്നിവർ പ്രസംഗിച്ചു. സമിതി സെക്രട്ടറി വി.അജിത് കുമാർ സ്വാഗതവും ജി.സുഭാഷ് നന്ദിയും പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ പ്രതിഷ്ഠാ കർമ്മം സ്വാമി ശിവബോധാനന്ദ നിർവഹിച്ചു.