 
കൊട്ടാരക്കര: വീട്ടമ്മയെ വീടുകയറി ആക്രമിച്ച് വീടും ഉപകരണങ്ങളും തല്ലിത്തകർത്ത കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര കലയപുരം വള്ളക്കടവ് കുഴിയിൽമുക്ക് തൈപ്ളാവിള വീട്ടിൽ ബാബു മാത്യുവിനെയാണ്(34) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ കുഴിയിൽമുക്ക് തൈപ്ലാവിള വീട്ടിൽ സുമ ജോണിന്റെ വീട്ടിൽ കടന്നാണ് പ്രതി അക്രമം കാട്ടിയത്. ബാബു മാത്യുവിനെതിരെ സമാനമായ അക്രമക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.