dyfi
കൊല്ലം ബൈപ്പാസിൽ ടോൾ പിരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ അഞ്ചാലുംമൂട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺബാബു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ബൈപ്പാസിൽ ടോൾ പിരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ അഞ്ചാലുംമൂട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവൂർ പള്ളിവേട്ടച്ചിറയിൽ നിന്ന് പ്രകടനം സംഘടിപ്പിച്ചു. തുടർന്ന് നടന്ന യോഗം ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ രതീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ ശ്യാം മോഹൻ, സംസ്ഥാന കമ്മിറ്റി അംഗം ഗോപിലാൽ, ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. സുധീർ, ബ്ലോക്ക്‌ ട്രഷറർ രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി അനിൽ സ്വാഗതവും മേഖലാ സെക്രട്ടറി മഹേഷ്‌ നന്ദിയും പറഞ്ഞു.