 
കൊട്ടാരക്കര: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കശുഅണ്ടി തൊഴിലാളി മരിച്ചു. സദാനന്ദപുരം തെറ്റിയോട് ഇലവുംവിള വീട്ടിൽ പരേതനായ പ്രകാശിന്റെ ഭാര്യ സുലതയാണ് (54) മരിച്ചത്. 23ന് രാവിലെ സദാനന്ദപുരത്ത് വച്ചായിരുന്നു അപകടം. കശുഅണ്ടി ഫാക്ടറിയിലേക്ക് പോകുന്നവഴി രാവിലെ ഏഴരയോടെയാണ് സുലതയെ അജ്ഞാത വാഹനം ഇടിച്ചുവീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ സുലതയെ ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊട്ടാരക്കര പൊലീസ് കേസെടുത്തു. വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.