 
കരുനാഗപ്പള്ളി : സുനാമി ദുരന്തത്തിന്റെ 16-ം വാർഷികം ആലപ്പാട്ട് ഗ്രാമപഞ്ചായത്തിന്റെയും ധീവരസഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെയും കരയോഗങ്ങളുടെയും നേതൃത്വത്തിൽ ആചരിച്ചു. ഇന്നലെ രാവിലെ അഴീക്കൽ സുനാമി സ്മൃതി മണ്ഡപത്തിൽ ആർ.രാമചന്ദ്രൻ എം.എൽ.എ യുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലപ്പാട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സെയ്ദാ ബീഗം അദ്ധ്യക്ഷത വഹിച്ചു. . ജില്ലാ പഞ്ചായത്ത് അംഗം വസന്താ രമേശ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷെർളി ശ്രീകുമാർ, നിഷ ജയകുമാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രജിത്ത് വാമനൻ, പി.ലിജു , അനിൽകുമാർ, പി .ബിജു, രമ്യ, സിജിമോൾ, ശ്യാം കുമാർ, മത്സ്യഫെഡ് ഡയറക്ടർ ജി. രാജദാസ്, അമൃതാനന്ദമയി മഠം പ്രതിനിധി അക്ഷയമൃതാനന്ദപുരി, ഡി. ബിജു ,ഷീബബാബു ,ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. ധീവരസഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 12 കരയോഗങ്ങൾ കേന്ദ്രീകരിച്ച് പുഷ്ചാർച്ചന നടത്തി. തുടർന്ന് അഴീക്കൽ സുനാമി സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി പൂക്കോട് ക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിച്ചിച്ച അനുസ്മരണ സമ്മേളനം ധീവരസഭ സംസ്ഥാന പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആർ.പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബി.പ്രീയകുമാർ, ജെ.വിശ്വംഭരൻ, കാവിൽബേബി, ശരത് ചന്ദ്രൻ, സുഗതൻ, വിനോദ്, രാധാകൃഷ്ണൻ, ലിജുമോൻ, ആർ.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.