holycross
കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ കന്യാസ്ത്രീകൾ വേളമാനൂർ ഗാന്ധിഭവൻ സ്‌നേഹാശ്രമത്തിലെ അന്തേവാസികൾക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നു

കൊല്ലം: കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ കന്യാസ്ത്രീകൾ ഇത്തവണത്തെ ക്രിസ്മസ് വേളമാനൂർ ഗാന്ധിഭവൻ സ്‌നേഹാശ്രമത്തിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു. നഴ്‌സിംഗ് സൂപ്രണ്ട് ഷെറിൻ, ഡോണ, ദീപ്തി എന്നിവരുടെ നേതൃത്വത്തിലെത്തിയ കന്യാസ്ത്രീകൾ സ്‌നേഹാശ്രമത്തിലെ അന്തേവാസികൾക്ക് കേക്കുകളും സമ്മാനങ്ങളും നൽകി.

കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തംഗം ആർ. ചന്ദ്രിക ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മടവൂർ തുമ്പോട് തടത്തിൽ ബ്രദേഴ്‌സ് ക്രിസ്മസ് കരോൾ അവതരിപ്പിച്ചു. കിഴക്കനേല ഗോവിന്ദപ്പിള്ളയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് മകൻ അഭിജിത്ത് സ്‌നേഹാശ്രമത്തിലെ അന്തേവാസികൾക്കും അതിഥികൾക്കും ഭക്ഷണം വിതരണം ചെയ്തു.

സ്‌നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ്, സെക്രട്ടറി പത്മാലയം ആർ. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, മാനേജർ ബി. സുനിൽ കുമാർ, ട്രഷറർ കെ.എം. രാജേന്ദ്രകുമാർ, ഭൂമിക്കാരൻ ജെ.പി, ആലപ്പാട്ട് ശശിധരൻ, ജി. രാമചന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.