 
കൊല്ലം: അയ്യപ്പൻ അമൃതകുളം രചിച്ച 'അമൃത കഥകൾ' കഥാസമാഹാരവും 'ദേവശില്പി 2' തിരക്കഥാ പുസ്തകവും എം. മുകേഷ് എം.എൽ.എ പ്രകാശനം ചെയ്തു. കൊല്ലം മെയിൻ റോഡിലെ എം.എസ്. സ്വാമിനാഥൻ സൺസ് ജൂവലറി ഹാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എസ്. രാമാനുജം, സ്വാമിനാഥൻ ഫാഷൻ ജൂവലറി ഉടമ എസ്. രാധാകൃഷ്ണൻ, ദീപു ശരവണൻ, മോഹൻ കുമാർ, പ്രേംദ്വാര തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു. വിശ്വകർമ്മ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ മുഖ്യാതിഥികളെ പൊന്നാട അണിയിച്ച് ആദരിച്ചു.