photo
ഡ്രോൺ ഉപയോഗിച്ച് നെൽവയലുകളിൽ സമ്പൂർണ പോഷക മിശ്രിതം തളിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ജെ .മേഴ്‌സിക്കുട്ടിഅമ്മ നിർവഹിക്കുന്നു

കുണ്ടറ: കേരളത്തിലെ നെൽവയലുകളിൽ കണ്ടുവരുന്ന മണ്ണിന്റെ പോഷകക്കുറവ് പരിഹരിക്കുന്നതിന് കേരള കാർഷിക സർവകലാശാല തയ്യാറാക്കിയ സമ്പൂർണ പോഷക മിശ്രിതം ഡ്രോൺ ഉപയോഗിച്ച് തളിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പെരിനാട് കുഴിയം ഏലായിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബി. ജയന്തി അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം മഠത്തിൽ സുനിൽ, പഞ്ചായത്ത് അംഗങ്ങളായ എ.ആർ. സ്വപ്ന, ജി. ഗോപകുമാർ, കെ. സോമവല്ലി, മുഹമ്മദ് ജാഫി, കയർഫെഡ് ഡയറക്ടർ ബോർഡ് അംഗം എസ്.എൽ. സജികുമാർ, ചിറ്റുമല എ.ഡി.എ ബി.ടി. രാജി, പാടശേഖര സമിതി പ്രസിഡന്റ് ശിവദാസൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. കൃഷി വിജ്ഞാന കേന്ദ്രം പ്രൊഫസർ ഡോ. ബിനി സാം സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിന്ദു പൊടിക്കുഞ്ഞ് നന്ദിയും പറഞ്ഞു.

കൊല്ലത്തെ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.