photo
കോട്ടക്കേറത്തെ തെരുവ് വിളക്കുകൾ പകൽ സമയത്തും കത്തിക്കിടക്കുന്നു

പാരിപ്പള്ളി: പാരിപ്പള്ളിയിൽ തെരുവ് വിളക്കുകൾ പകലും രാത്രിയും പ്രകാശം പൊഴിച്ചിട്ടും വൈദ്യുതി വകുപ്പ് ജീവനക്കാർക്ക് കണ്ട ഭാവമില്ല. കോട്ടക്കേറം വാർഡിലെ നേതാജി ജംഗ്ഷനിലാണ് പകൽ സമയത്തും ആഴ്ചകളായി വിളക്കുകൾ പ്രകാശിക്കുന്നത്.

വാർഡംഗം ഉഷാകുമാരി കുളമട കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ അധികാരികളെ വിവരമറിയിക്കാൻ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുക്കാൻ പോലും തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. പിന്നീട് നാട്ടുകാർ വിളിച്ച് ഇക്കാര്യം അറിയിച്ചെങ്കിലും പഞ്ചായത്തിൽ അറിയിക്കണമെന്ന മറുപടിയാണ് ലഭിച്ചതെന്ന് മുൻ വാർഡംഗം അഡ്വ. സിമ്മിലാൽ പറഞ്ഞു.

മാസം തോറും മൂന്നര ലക്ഷത്തോളം രൂപയാണ് കറണ്ട് ചാർജിനത്തിൽ പഞ്ചായത്തിൽ നിന്ന് കെ.എസ്.ഇ.ബിക്ക് നൽകുന്നത്.