
 ഡിസംബറിൽ കിട്ടാതെ 3.66 ലക്ഷം
കൊല്ലം: കൊവിഡിനെ തുടർന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യകിറ്റിൽ ഡിസംബർ മാസത്തിലേത് 3,66,103 പേർക്ക് ഇനിയും ലഭിച്ചില്ല. മാസം അവസാനിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇത്രയധികം പേർ കിറ്റിനായി കാത്തിരിക്കുന്നത്.
ജില്ലയിൽ 7,57,770 കാർഡ് ഉടമകളാണ് ആകെയുള്ളത്. ഇതിൽ 3,91,667 പേർക്ക് മാത്രമാണ് ഇന്നലെ വരെ സപ്ലൈകോയുടെ ഭക്ഷ്യകിറ്റ് ലഭിച്ചത്. കിറ്റിൽ ഉൾപ്പെട്ട ഇനങ്ങൾ ആവശ്യത്തിന് സ്റ്റോക്കില്ലാത്തതാണ് വിതരണം വൈകാൻ കാരണം. മുൻഗണനേതര സബ്സിഡി, മുൻഗണനേതര സബ്സിഡി രഹിത വിഭാഗങ്ങൾക്കാണ് കൂടുതലായും കിറ്റ് ലഭിക്കാനുള്ളത്. എത്തുന്ന സ്റ്റോക്ക് മുഴുവൻ കിറ്റിനായി നീക്കിവയ്ക്കുന്നതിനാൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സബ്സിഡി ഇനങ്ങളൊന്നും ലഭിക്കാത്ത അവസ്ഥയാണ്. റേഷൻകടകളിൽ ആവശ്യത്തിന് സ്റ്രോക്ക് എത്തിക്കാത്തതിനാൽ കിറ്റ് വാങ്ങാൻ വരുന്നവും നിരാശരായി മടങ്ങുന്നു.
 ജില്ലയിലെ കിറ്റ് വിതരണം
ആകെ റേഷൻ കാർഡുകൾ: 7,57,770
ഡിസംബർ കിറ്റ് ലഭിച്ചത്: 3,91,667
 കാർഡുകൾ, ഉടമകളുടെ എണ്ണം, കിറ്റ് ലഭിച്ചത്
എ.എ.വൈ: 48239, 35758
മുൻഗണന: 296273, 2,38,917
മുൻഗണനേതര സബ്സിഡി: 2,11,390, 48751
മുൻഗണനേതര സബ്സിഡി രഹിത: 201868, 68241