ഓടനാവട്ടം: വെളിയം പഞ്ചായത്ത് എൽഡേഴ്സ് ഫോറത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഓടനാവട്ടം കട്ടയിലിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫോറം യൂണിറ്റ് പ്രസിഡന്റ് എൽ. മത്തായിയുടെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി കെ. ശശിധരൻ ഉദ്‌ഘാടനം നിർവഹിച്ചു. ആർ. രാമചന്ദ്രൻ, പാലക്കോട്ട് ഭഗവതി ക്ഷേത്രം മുഖ്യ കാര്യദർശി ഗോപിനാഥൻ സ്വാമികൾ, ഫോറം ജില്ലാ കൗൺസിലർ ബി. വിജയ്ബാബു, കുടവട്ടൂർ വിശ്വൻ, വിജയകുമാരി കുടവട്ടൂർ, ബി.അജിത് കുമാർ, പാലനത് എം. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.