karshaka-samaram
ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതി കൊല്ലത്ത് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സമരത്തിന്റെ ആറാം ദിവസം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്നുവരുന്ന അനിശ്ചിതകാല കർഷകസമരത്തിന്റെ ആറാംദിവസമായ ഇന്നലെ ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. സത്യൻ അദ്ധ്യക്ഷത വഹിച്ചു. കിസാൻ സഭ ജില്ലാ എക്സിക്യൂട്ടീവ് അംഗം പോണാൽ നന്ദകുമാർ സ്വാഗതം പറഞ്ഞു. വിവിധ സംഘടാന നേതാക്കളായ ഭാർഗവൻ, പെരിനാട് വിജയൻ, സി.ആർ. ജയപ്രകാശ്, കെ.എൻ. ശാന്തിനി, പി.എസ്. സുപാൽ, സി. ബാൾഡുവിൻ, ബിജു കെ. മാത്യു, എൻ.എസ്. പ്രസന്നകുമാർ, വിക്രമക്കുറുപ്പ്, കെ.കെ. രവികുമാർ, ടൈറ്റസ് സെബാസ്റ്റ്യൻ, ലിജു ജമാൽ, അഡ്വ. ആർ. വിജയൻ, ഡി. ബാബു, പി.കെ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.