waste
അവണൂർ പാലമുക്കിലെ കനാലിൽ വലിച്ചെറിഞ്ഞ മാലിന്യം

കൊട്ടാരക്കര: ജനവാസ മേഖലയിൽ മാലിന്യം തള്ളുന്നത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു.കൊട്ടാരക്കര

നഗരസഭ അവണൂർ പാലമൂട്ടിലെ ഉപയോഗ ശൂന്യമായ കനാലിൽ രാത്രികാലങ്ങളിൽ പല പ്രദേശങ്ങളിലെയും അറവ് ശാലയിലെയും പൗൾട്രീഫാമിലെയും മാലിന്യമാണ് തള്ളുന്നത്. മത്സ്യ മാംസാവശിഷ്ടങ്ങളും പച്ചക്കറിയുടെയും പഴവർഗങ്ങളുടെയും അവശിഷ്ടങ്ങളും ഓട്ടോ റിക്ഷകളിലും ഇരുചക്രവാഹനങ്ങളിലും ചാക്കിൽ കെട്ടി തള്ളുകയാണ് പതിവ് .രൂക്ഷമായ ദുർഗന്ധത്താൽ പരിസരവാസികൾക്ക് വീട്ടിനുള്ളിൽ പോലും ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. മാംസാവശിഷ്ടങ്ങൾ ഉളളതിനാൽ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്.

ഇതിനെതിരെ നാട്ടുകാർ പലതവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും പ്രശ്നപരിഹാത്തിനുള്ള നടപടികൾ ഉണ്ടായിട്ടില്ല.നഗരസഭ ഈ കനാൽ പ്രദേശത്ത് സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്നും പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.