navas
പ്രവാസി എക്സലൻസി അവാർഡ് എൻ.കെ.പ്രേമചന്ദ്രൻ എം.പി യിൽ നിന്ന് ഇ.പി.ജോൺസൺ ഏറ്റുവാങ്ങുന്നു.

ശാസ്താംകോട്ട: വേണാട് ടൂറിസം സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി കുടുംബസംഗമവും എക്സലൻസ് അവാർഡ് വിതരണവും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. വേണാട് ടൂറിസം പ്രസിഡന്റ് അഡ്വ. തോമസ് വൈദ്യൻ അദ്ധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഡോ. ഇ.പി. ജോൺസൺ പ്രവാസി എക്സലൻസ് അവാർഡ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തംഗം ഡോ. പി.കെ. ഗോപൻ, പതാരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൃഷ്ണൻകുട്ടി നായർ, സഹകരണ അസി. രജിസ്ട്രാർ രാജസിംഹൻപിള്ള, സി.ആർ.ജി നായർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാജി സാമുവൽ, രജനി, മനാഫ് മൈനാഗപ്പള്ളി, ഡോ. ജിനു മാത്യു വൈദ്യൻ, ജേക്കബ് തരകൻ, ഉല്ലാസ് കോവൂർ, രവി മൈനാഗപ്പള്ളി, ഡോ. എം.കെ. രാജു, മീന ശൂരനാട്, ബിനോജ് ബഷീർ, ജോൺസൺ വൈദ്യൻ, ശരണ്യ, ശാസ്താംകോട്ട ഷാജഹാൻ, അശ്വനി എന്നിവർ സംസാരിച്ചു.